കൊല്ലത്ത് വിവിധയിടങ്ങളിൽ ഐടിബിപി റൂട്ട് മാർച്ച് നടത്തി - പ്രശ്‌ന ബാധിത ബുത്തുകൾ
90 സേനാംഗങ്ങൾ അടങ്ങിയ ബറ്റാലിയന് പുറമെ കേരള പൊലീസും റൂട്ട് മാർച്ചിൽ പങ്കെടുത്തു
കൊല്ലത്ത് വിവിധയിടങ്ങളിൽ ഐടിബിപി റൂട്ട് മാർച്ച് നടത്തി
കൊല്ലം: പ്രശ്‌ന ബാധിത ബൂത്തുകൾ ഉള്ള കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് റൂട്ട് മാർച്ച് നടത്തി. കൊല്ലം കോർപ്പറേഷനിലെ തുമ്പറ, മുണ്ടയ്ക്കൽ, ചന്ദനത്തോപ്പ് ജങ്ഷന്‍ ഭാഗത്തും കുണ്ടറ മണ്ഡലത്തിലെ കുതിരമുനമ്പ് മുതൽ പടപ്പക്കര പള്ളി വരെയും കുണ്ടറ ആശുപത്രി മുക്ക് മുതൽ മുക്കടവരെയുമാണ് റൂട്ട് മാർച്ച് നടത്തിയത്. 90 സേനാംഗങ്ങൾ അടങ്ങിയ ബറ്റാലിയന് പുറമെ കേരള പൊലീസും റൂട്ട് മാർച്ചിൽ പങ്കെടുത്തു.