കൊല്ലം: കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത്, ഏറ്റവും കൂടുതല്‍ പട്ടിക ജാതി വര്‍ഗ വിഭാഗക്കാരും സാധാരണക്കാരും താമസിക്കുന്ന പഞ്ചായത്ത്, ഭൂ വിസ്തൃതിയിലും ഒന്നാമന്‍. ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ ഉള്ള പഞ്ചായത്താണ് കുളത്തുപ്പുഴ. എന്നാല്‍ ഇവിടത്തുകാര്‍ക്ക് ഒരു അത്യാഹിതമോ അപകടമോ സംഭവിച്ചാല്‍ ഇരുപത് കിലോമീറ്റര്‍ ദൂരം താണ്ടി അഞ്ചലിലോ, മുപ്പത്ത് കിലോമീറ്റര്‍ ദൂരം താണ്ടി പുനലൂരിനെയോ കടയ്ക്കലിനെയോ ആശ്രയിക്കേണ്ട ഗതികേടാണ് ഇന്ന്.
ശാപമോക്ഷം കാത്ത് കുളത്തൂപ്പുഴ സർക്കാർ ആശുപത്രി - കൊല്ലം: കുളത്തൂപ്പുഴ
ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്
വര്‍ഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇവിടെ കിടത്തി ചികിത്സ ആരംഭിക്കണം എന്നത്. മാറിമാറി വരുന്ന സര്‍ക്കാരും, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണാധികാരികളും ജനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഉറപ്പും ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും എന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാക്കി ഉയര്‍ത്തി എന്നതല്ലാതെ നാളിതുവരെ ഇതിന് വേണ്ട അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. സിഎച്ച്സി ആക്കിയത് തങ്ങളുടെ മികവാണ് എന്ന് കൊട്ടിഘോഷിച്ച ആരെയും പിന്നെ അങ്ങോട്ട് കണ്ടിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇപ്പോള്‍ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ കേവലം കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തിയിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആശുപത്രിയില്‍ നടക്കുന്നത് കുടുംബാരോഗ്യ കേന്ദ്രമായി ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചാല്‍ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണിവരെ മാത്രമാകും ചികിത്സ. പിന്നീട് വരുന്ന ചികിത്സകള്‍ക്ക് ജനം പിന്നെയും കിലോമീറ്ററുകള്‍ താണ്ടണം.