കൊല്ലം:ലക്ഷദ്വീപ് ജനതയോട് നരേന്ദ്രമോദി സർക്കാർ കാണിക്കുന്ന കിരാതമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ്. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാനവ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ.
ലക്ഷദ്വീപ്; നരേന്ദ്രമോദി സർക്കാരിന്‍റെ കിരാത നടപടികൾ അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി - ലക്ഷദ്വീപ് വിഷയം വാർത്ത
ലക്ഷദ്വീപിലെ സമാധാനകാംക്ഷികളായ സാധാരണജനങ്ങളെ കൊടും കൊടും കുറ്റവാളികളാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ഭാരതത്തിലെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
Also Read:കള്ളപ്പണക്കേസില്‍ ധനമന്ത്രി പ്രതി സ്ഥാനത്താവുമെന്ന് ബി.ജെ.പി
മോദി സർക്കാർ ഭാരതത്തിൻ്റെ സമാധാനം തകർക്കുന്നുവെന്നും ദേശീയതയെയുo മതേതരത്വത്തേയും തകർക്കുന്ന ഭരണ പരിഷ്‌കാരം കൊണ്ട് ഭാരതീയരെ എക്കാലവും അടക്കിഭരിക്കുവാൻ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സർക്കാരിന് ആവില്ലായെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ സമാധാനകാംക്ഷികളായ സാധാരണജനങ്ങളെ കൊടും കൊടും കുറ്റവാളികളാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ഭാരതത്തിലെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.