കൊല്ലം: സ്ത്രീപീഡനം ഒത്തുതീർപ്പാക്കാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി യുവമോര്‍ച്ച. രാജി ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു.
ഇരയ്‌ക്കൊപ്പം നിൽക്കാതെ പ്രതിയെ രക്ഷിക്കാൻ വേണ്ടി ഒരു മന്ത്രി ഇടപെട്ട സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കി. എ.കെ ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രി രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സംഘടന പ്രഖ്യാപിച്ചു.