കൊല്ലം: അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ശിശുസൗഹാര്‍ദ സമൂഹമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു. ചൈല്‍ഡ്‌ലൈനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ആശ്രാമം ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ നിന്നും ബീച്ച് വരെയായിരുന്നു കൂട്ടയോട്ടം.
ബാലാവകാശ ദിനത്തിന്‍റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു - കൊല്ലം പ്രാദേശിക വാര്‍ത്തകള്‍
കുട്ടികളുടെ സംരക്ഷണം മുതിര്‍ന്നവരുടെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച കൂട്ടയോട്ടം ജില്ലാ ജഡ്‌ജി എസ്.എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്‌തു
കുട്ടികളുടെ സംരക്ഷണം മുതിര്‍ന്നവരുടെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച കൂട്ടയോട്ടം ജില്ലാ ജഡ്‌ജി എസ്.എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്‌തു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബാലാവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കണമെന്ന് എസ്.എച്ച് പഞ്ചാപകേശന്‍ പറഞ്ഞു. കുട്ടികളുടെ അതിജീവനവും സംരക്ഷണവും ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. പോക്‌സോ കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍ മുതല്‍ പ്ലസ്‌ടു തലം വരെയുള്ള അധ്യാപകര്‍ക്ക് പോക്‌സോ കമ്മിറ്റി വഴി ബോധവല്‍കരണ ക്ലാസുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂട്ടയോട്ടത്തിന്‍റെ സമാപന യോഗത്തില്‍ കൊല്ലം എസ്.എന്‍ കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി സജിനാഥ് ബാലാവകാശ സംരക്ഷണ സന്ദേശത്തിന്‍റെ പ്രതിജ്ഞ ചൊല്ലി. ജില്ലാ സബ് ജഡ്‌ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ സുബിത ചിറക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍മാരായ ഡോ.അനിത കുമാരി, സനല്‍ വെള്ളിമണ്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.എബ്രഹാം, സിറ്റി കോര്‍ഡിനേറ്റര്‍ ഗോഡ്‌വിന്‍, റൂറല്‍ കോര്‍ഡിനേറ്റര്‍ ബിജു ജോര്‍ജ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഐ.നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.