കൊല്ലം:ഷവര്‍മയിലെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഭക്ഷണ വില്‍പന ശാലകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന. കൊല്ലത്ത് വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ്.
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ, ശാരദാമഠത്തിനു സമീപത്തും ബിഷപ്പ് ജെറോം നഗറിലും പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണശാലകൾ എന്നിവയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിച്ചത്. അടപ്പിച്ച കടകളിലധികവും പൊടി പടലങ്ങള്‍ വീഴുന്ന രീതിയിലായിരുന്നു ഷവര്‍മ തയ്യാറാക്കിയിരുന്നത് . കൂടാതെ കുബൂസ്, മയോണസ്, കോഴിയിറച്ചി, പച്ചക്കറികൾ എന്നിവ ഭക്ഷ്യയോഗ്യമല്ലായിരുന്നു.