കേരളം

kerala

ETV Bharat / state

ഇന്ത്യന്‍ സൈന്യം കശ്‌മീര്‍ വിടണം; പാകിസ്ഥാനില്‍ നിന്ന് കൊല്ലം കലക്ടറേറ്റിലേക്ക് സന്ദേശം - പാകിസ്ഥാനില്‍ നിന്ന് കൊല്ലം കലക്ടറേറ്റിലേക്ക് സന്ദേശം

പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82 ല്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.

ഇന്ത്യന്‍ സൈന്യം കശ്‌മീര്‍ വിടണം; പാകിസ്ഥാനില്‍ നിന്ന് കൊല്ലം കലക്ടറേറ്റിലേക്ക് സന്ദേശം

By

Published : Aug 28, 2019, 9:32 PM IST

കൊല്ലം: ഇന്ത്യന്‍ സൈന്യത്തിനെതിരെ കൊല്ലം കലക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. സൈന്യം ജമ്മുകശ്‌മീര്‍ വിടണമെന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82 ല്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച രാത്രി 10.45 നാണ് ഹിന്ദി, ഉറുദു ഭാഷകളില്‍ തയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കശ്‌മീരില്‍ നിന്ന് സൈന്യം പിൻമാറണമെന്നാണ് സന്ദേശത്തിലെ പ്രധാന ആവശ്യം.

കശ്‌മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും പാകിസ്ഥാനില്‍ നിന്നെത്തിയ സന്ദേശത്തില്‍ പറയുന്നു. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്.

നേരത്തെ കൊല്ലം കലക്ടറേറ്റില്‍ ബോംബ് സ്ഫോടനം അടക്കം ഉണ്ടായിട്ടുള്ളതിനാല്‍ സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ രാജ്യാന്തര ഏജന്‍സികളുടെ ഉള്‍പ്പടെ സഹായം തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ഇന്‍റലിജന്‍സ് മേധാവി ദേശീയ സുരക്ഷ ഏജന്‍സികള്‍ക്കും സംഭവത്തിന്‍റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷണം നടത്തും.
നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്‌ക്ക് റഷീദ് അഹമ്മദ് പറഞ്ഞിരുന്നു. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ സംഭവം.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details