കൊല്ലം: ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഒമ്പതു വയസ്സുള്ള ആൺകുട്ടി അടക്കം 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നും എത്തിയ ഒൻപത് പേർ ഉൾപ്പെടെ 15 പേർ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് രണ്ട് പേർ ഡൽഹി, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ്.
കൊല്ലത്ത് കൊവിഡ് കേസുകളിൽ വർധന - Increase in Covid cases in Kollam
ഒമ്പതു വയസ്സുള്ള ആൺകുട്ടി അടക്കം 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.
![കൊല്ലത്ത് കൊവിഡ് കേസുകളിൽ വർധന കൊല്ലത്ത് കൊവിഡ് കേസുകളിൽ വർധന കൊല്ലത്ത് കൊവിഡ് Increase in Covid cases in Kollam Covid cases in Kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7687488-596-7687488-1592574840841.jpg)
ആയുർ സ്വദേശിനി, ഇവരുടെ മകൻ, ആലപ്പാട് അഴീക്കൽ സ്വദേശി, ശൂരനാട് വടക്ക് സ്വദേശി, പിറവന്തൂർ സ്വദേശി, പാരിപ്പള്ളി സ്വദേശിനി, കൊറ്റങ്കര തട്ടാർകോണം സ്വദേശി, മൈനാഗപ്പള്ളി കടപ്പാസ്വദേശി, തേവലക്കര കോയിവിള സ്വദേശി, ആശ്രമം സ്വദേശി, ചാത്തന്നൂർ കാരംകോട് സ്വദേശി, ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി, തേവലക്കര കോയിവിള സ്വദേശി, തേവലക്കര അരിനല്ലൂർ സ്വദേശി, നീണ്ടകര പുതുവൽ സ്വദേശി, പത്തനാപുരം കല്ലുംകടവ് സ്വദേശി, പോരുവഴി സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ കലക്ടർ അബ്ദുൾ നാസർ അറിയിച്ചു.