കൊല്ലം: കൊല്ലം നഗരസഭയിലേക്കുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 15 പേരുടെ പത്രികകള്‍ തള്ളി. 340 പേരാണ് ആകെ പത്രിക സമർപ്പിച്ചത്. പത്രികയിലെ പിഴവുകൾ, ബന്ധപ്പെട്ട രേഖകകളുടെ കുറവ് എന്നിവ കണക്കിലെടുത്താണ് 15 പേരുടെ പത്രികകള്‍ തള്ളിയത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിയുന്നതോടെ യഥാർഥ ചിത്രം വ്യക്തമാകും.
പോരാട്ടത്തിന് മുമ്പേ പരാജയം; കൊല്ലത്ത് 15 നാമനിർദേശ പത്രികകള്‍ തള്ളി - In Kollam, 15 nomination papers were rejected
പത്രികയിലെ പിഴവുകൾ, ബന്ധപ്പെട്ട രേഖകകളുടെ കുറവ് എന്നിവ കണക്കിലെടുത്താണ് 15 പേരുടെ പത്രികകള്‍ തള്ളിയത്
നാമനിർദേശ
അതേസമയം നഗരസഭയിൽ മൂന്ന് മുന്നണി സ്ഥാനാർഥികളിൽ ആരുടെയും പത്രിക തള്ളിയിട്ടില്ല. സ്ഥാനാർഥികളിൽ ചിലർ ഒന്നിലധികം പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്ഥാനാർഥികൾക്ക് എല്ലാം ഡമ്മികളും ഉണ്ട്. പത്രിക പിൻവലിക്കാനുള്ള സമയം കഴിയുമ്പോൾ ആകെ സ്ഥാനാർഥികൾ 250ൽ താഴെയായി ചുരുങ്ങിയേക്കും. വിമത സ്ഥാനാർഥികളെ പിന്തിരിപ്പിക്കാൻ നേതാക്കൾ ഇതിനോടകം ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
TAGGED:
nomination papers rejected