കൊല്ലത്ത് വ്യാജ ചാരായ വിൽപന; രണ്ട് പേർ പിടിയിൽ - kollam
പടപ്പക്കര സ്വദേശികളായ സുമൻ (45), പ്രകാശ്(35) എന്നിവരാണ് പിടിയിലായത്.
കൊല്ലത്ത് വ്യാജ ചാരായ വിൽപന; രണ്ട് പേർ പിടിയിൽ
കൊല്ലം: വ്യാജ ചാരായം നിർമിച്ച് വിൽപന നടത്തിയ രണ്ട് പേർ പിടിയിലായി. പടപ്പക്കര സ്വദേശികളായ സുമൻ (45), പ്രകാശ് (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും രണ്ട് ലിറ്റർ വ്യാജ ചാരായം പിടിച്ചെടുത്തു. ലോക് ഡൗണിനിടെ വൻ തുകക്കാണ് ഇവർ ചാരായം വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചാരായം വിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.