കൊല്ലം: കൊട്ടാരക്കരയിൽ വ്യാജവാറ്റ് നടത്തിയയാളെ പിടികൂടി. കുളക്കട പൂവറ്റൂർ സ്വദേശി രാമചന്ദ്രനാണ് പുത്തൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 500 മില്ലിലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്.
കൊട്ടാരക്കരയിൽ വ്യാജവാറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍ - puthoor vatt
പ്രതിയുടെ പക്കൽ നിന്നും 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 500 മില്ലിലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കൊട്ടാരക്കരയിൽ വ്യാജവാറ്റ് നടത്തിയ പ്രതി പിടിയിൽ
വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണ് പ്രതി ചാരായം വാറ്റിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഇൻസ്പെക്‌ടർ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.