കൊല്ലം:പുതിയകാവ് ജംഗഷന് അടുത്തുള്ള വാറ്റു കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. വാറ്റ് ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ പ്രീവന്‍റീവ് ഓഫീസർ. പി.എൽ വിജിലാലിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് വാറ്റ് ചാരായം പിടിച്ചെടുത്തത്. കരുനാഗപ്പള്ളി ആദിനാട് വില്ലേജിൽ ആദിനാട് തെക്ക് മുറിയിൽ പുതിയകാവ് തട്ടാശ്ശേരിൽ വീട്ടിൽ രാമചന്ദ്രൻ താമസിക്കുന്ന താത്കാലിക ഷെഡ്ഡിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. 10 ലിറ്റർ ചാരായവും 120 ലിറ്റർ കോടയും 35 ലിറ്റർ സ്പെൻഡ് വാഷ് എന്നിവ ഇവിടെന്ന് കണ്ടെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ സമയം ചാരായം വാറ്റി കൊണ്ടിരുന്ന രാമചന്ദ്രൻ പട്ടികളെ അഴിച്ചു വിട്ട ശേഷം ഓടിരക്ഷപ്പെട്ടു .
കൊല്ലം പുതിയകാവിൽ നിന്ന് വാറ്റ് ഉപകരണങ്ങളും ചാരായവും പിടികൂടി - കൊല്ലം
ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ സമയം ചാരായം വാറ്റി കൊണ്ടിരുന്ന രാമചന്ദ്രൻ പട്ടികളെ അഴിച്ചു വിട്ട ശേഷം ഓടിരക്ഷപ്പെട്ടു .
![കൊല്ലം പുതിയകാവിൽ നിന്ന് വാറ്റ് ഉപകരണങ്ങളും ചാരായവും പിടികൂടി കൊല്ലം പുതിയകാവിൽ നിന്ന് വാറ്റ് ഉപകരണങ്ങളും ചാരായവും പിടികൂടി ilegal arrack seized from kollam puthiyakav ilegal arrack ilegal arrack seized കൊല്ലം കൊല്ലം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11359449-905-11359449-1618091789609.jpg)
കൊല്ലം പുതിയകാവിൽ നിന്ന് വാറ്റ് ഉപകരണങ്ങളും ചാരായവും പിടികൂടി
ഇയാളുടെ പേരിൽ ചാരായം വാറ്റിയ കുറ്റത്തിനും. കോട ഒതുക്കം ചെയ്തു സൂക്ഷിച്ചു വച്ചതിനു അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. ഇയാളുടെ മകൻ സമാന കേസിൽപ്പെട്ട ജയിലിൽ കഴിഞ്ഞു വരികയാണ്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബി സന്തോഷ്, കെ. സുധീർ ബാബു, കിഷോർ എക്സൈസ് ഡ്രൈവർ ജി. ശിവൻകുട്ടിഎന്നിവർ പങ്കെടുത്തു.