കേരളം

kerala

ETV Bharat / state

Husband tried to kill wife | ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ് ; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു - കടശ്ശേരി

ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്

Lady Attacked  Husband tried to kill wife  Husband tried to kill wife by slitting her throat  Kollam  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ  ഭാര്യ  ഭർത്താവ്  നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു  ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്  കൊല്ലം  കടശ്ശേരി  ഗണേഷ്
Lady Attacked | ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

By

Published : Aug 15, 2023, 11:10 PM IST

Husband tried to kill wife | ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ് ; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

കൊല്ലം :പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. കടശ്ശേരി സ്വദേശിനി രേവതിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഇവരുടെ ഭർത്താവ് മലപ്പുറം സ്വദേശി ഗണേശിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

സംഭവം ഇങ്ങനെ:ഗണേഷിന്‍റെയും രേവതിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒമ്പത് മാസം മാത്രമേ ആയിട്ടുള്ളൂ. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി ഇരുവരും പിരിഞ്ഞുതാമസിക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു രേവതി ജോലി ചെയ്‌തിരുന്നത്. ഇതിനിടയിൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേഷ് പത്തനാപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് രേവതിയെ ബന്ധപ്പെടുകയും സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്‌തു.

തുടര്‍ന്ന് ചൊവ്വാഴ്‌ച (15.08.2023) രാവിലെ ഗണേഷും രേവതിയും പത്തനാപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ദാമ്പത്യബന്ധം പിരിയാൻ താത്പര്യപ്പെടുകയാണെന്ന് പൊലീസിൽ അറിയിക്കുകയും ചെയ്‌തു. തുടർന്ന് സ്‌റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നു. തുടർന്നായിരുന്നു ആക്രമണം.

രേവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രേവതിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പത്തനാപുരം സ്‌റ്റേഷനിൽ കസ്‌റ്റഡിയിലുള്ള ഗണേശിനെതിരെയുള്ള തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

ABOUT THE AUTHOR

...view details