ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയിൽ - anchal thadikkad murder by husband
കുടുംബ പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്ന് പ്രാഥമിക നിഗമനം.

കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തി
കൊല്ലം: അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (39), ഭര്‍ത്താവ് ജയന്‍ (41) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലേഖയുടെ തലയിലും മുഖത്തുമായി നാലോളം മുറിവുകള്‍ ഉണ്ട്. ഇവര്‍ നിലത്തും ജയന്‍ കട്ടിലിലും കിടക്കുന്ന രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അഞ്ചല്‍ പൊലീസ് എത്തി മൃതദേഹങ്ങള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തി
Last Updated : Sep 7, 2019, 12:32 PM IST