കേരളം

kerala

ETV Bharat / state

കൊല്ലത്ത് നടുറോഡിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍ത്താവ് പിടിയിൽ - കൊല്ലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ബസ് സ്റ്റോപ്പിന് സമീപംവച്ചായിരുന്നു ആക്രമണം

Husband arrested for trying to kill wife in Kollam  Husband trying to kill wife in keralapuram kollam  Husband hacks wife to death at Keralapuram junction  VIKRAMAN ARRESTED FOR TRYING TO KILL HIS WIFE NEETHU  കേരളപുരം ജംഗ്ഷനില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു  കൊല്ലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ  കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കൊലപാതക ശ്രമം
കൊല്ലത്ത് നടുറോഡിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

By

Published : Dec 24, 2021, 7:47 PM IST

കൊല്ലം :കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ജംഗ്ഷനില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പുനുക്കന്നൂര്‍ ചിറയടി നീതു ഭവനത്തില്‍ നീതുവിനാണ് (28) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നീതുവിന്‍റെ ഭര്‍ത്താവ് അന്തപ്പന്‍ എന്ന വിക്രമനെ നാട്ടുകാര്‍ പിടികൂടി കുണ്ടറ പൊലീസിന് കൈമാറി.

കേരളപുരത്ത് ബസ് സ്റ്റോപ്പിന് സമീപം വച്ച് നീതുവിനെ വിക്രമന്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ നീതുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീതുവിനും വിക്രമനും രണ്ട് കുട്ടികളുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് ഒന്നര വര്‍ഷം മുമ്പ് നീതു ഒരു ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്‌ ശേഷം പലതവണ നീതുവിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വിക്രമന്‍ അറിയിച്ചെങ്കിലും നീതു വഴങ്ങിയില്ല.

കൊല്ലത്ത് നടുറോഡിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

ALSO READ:പ്രണയ വിവാഹത്തിന് സഹായിച്ചതിന് ക്വട്ടേഷന്‍ ആക്രമണം ; വധുവിന്‍റെ മാതാപിതാക്കളും അക്രമിസംഘവും പിടിയില്‍

പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഇപ്പോഴും ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് നീതു കഴിയുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. മരം കയറ്റ്‌ തൊഴിലാളിയാണ് വിക്രമന്‍.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details