കേരളം

kerala

ETV Bharat / state

സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകര്‍ന്ന്‌ 'വിശപ്പ് രഹിത കരുനാഗപ്പള്ളി' പദ്ധതി - hunger free karunagappally

കാഴ്ച ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ച ഓപ്പൺ ഫ്രിഡ്‌ജിന്‍റെ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു

വിശപ്പ് രഹിത കരുനാഗപ്പള്ളി'  hunger free karunagappally  latest kollam
സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകര്‍ന്ന്‌ 'വിശപ്പ് രഹിത കരുനാഗപ്പള്ളി' പദ്ധതി

By

Published : Feb 3, 2020, 10:52 PM IST

കൊല്ലം: കരുനാഗപ്പള്ളിയെ വിശപ്പ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കാഴ്ച ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ച ഓപ്പൺ ഫ്രിഡ്‌ജിന്‍റെ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. വിശപ്പ് രഹിത കരുനാഗപ്പള്ളി എന്ന ആശയം സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആരംഭിച്ച സുഭിക്ഷ പദ്ധതി ആലപ്പുഴ ജില്ലയിൽ പൂർണമായി നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.

കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റാൻഡിന് തെക്കുവശം ദേശീയ പാതയോരത്താണ് 710 ലിറ്റർ വരുന്ന ഓപ്പൺ ഫ്രിഡ്‌ജ്‌ സ്ഥാപിച്ചത്. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പാലിയേറ്റീവ് കെയർ വിഭാഗത്തിന്‍റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കാഴ്ച പ്രസിഡന്‍റ്‌ ജഗത് ജീവൻ ലാലി അധ്യക്ഷത വഹിച്ചു. 24 മണിക്കൂറും ഫ്രിഡ്‌ജിന്‍റെ സേവനം ലഭ്യമാണ്.

ABOUT THE AUTHOR

...view details