കേരളം

kerala

ETV Bharat / state

കൊല്ലത്ത് കുളത്തില്‍ വിഷം കലക്കി ; നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി, ഒന്നരലക്ഷം രൂപയുടെ നഷ്‌ടം - poisoning fish found dead

കൊല്ലം അഞ്ചൽ സ്വദേശി പ്രസാദ് കുമാറിന്‍റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ വിഷം വിതറിയത്

കുളത്തില്‍ വിഷം കലക്കി  കൊല്ലം മത്സ്യകൃഷി വിഷം കലക്കി  കുളം സാമൂഹ്യവിരുദ്ധർ വിഷം കലക്കി  fish found dead in kollam pond  poisoning fish found dead  kollam poison in fish pond
കൊല്ലത്ത് കുളത്തില്‍ വിഷം കലക്കി; നൂറു കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി, ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം

By

Published : Mar 14, 2022, 7:31 PM IST

Updated : Mar 14, 2022, 7:43 PM IST

കൊല്ലം: കൊല്ലം അഞ്ചലില്‍ മത്സ്യകൃഷി നടത്തിവന്ന കുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി.ഇതോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കൊല്ലം അഞ്ചൽ സ്വദേശി പ്രസാദ് കുമാറിന്‍റെ മത്സ്യ കുളത്തിലാണ് സാമൂഹ്യവിരുദ്ധർ വിഷം വിതറിയത്. ഒന്നരലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.

കര്‍ഷകന്‍ പ്രതികരിക്കുന്നു

Also read: മനുഷ്യ മുഖവുമായി സാദൃശ്യം , കാഴ്‌ചയിൽ സുന്ദര മത്സ്യം ; പക്ഷേ ഉള്ളിലുള്ളത് കൊടിയ വിഷം - വീഡിയോ

ഫിഷറീസ് വകുപ്പിന്‍റേയും അലയമൺ ഗ്രാമ പഞ്ചായത്തിന്‍റേയും സഹായത്തോടെ കുട്ടിനാട്ടില്‍ കുളം നിർമിച്ചാണ് പ്രസാദ് കുമാർ മത്സ്യകൃഷി ആരംഭിച്ചത്. വിളവെടുക്കാൻ പാകമായ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്.

സംഭവത്തിൽ പ്രസാദ് കുമാർ അഞ്ചൽ പൊലീസിന് പരാതി നൽകി. സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Mar 14, 2022, 7:43 PM IST

ABOUT THE AUTHOR

...view details