കേരളം

kerala

ETV Bharat / state

പോൾ ആപ്പിന് കൊല്ലത്ത് വൻ സ്വീകാര്യത - പോൾ ആപ്പിന്

കേരളാ പൊലീസിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ- മെയില്‍ വിലാസം തുടങ്ങിയവ ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗൺ ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

Huge acceptance for Paul App Kollam Rural District Police Chief  പോൾ ആപ്പിന് വൻ സ്വീകാര്യതയെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി  പോൾ ആപ്പിന്  പോൾ ആപ്പ്
പോൾ ആപ്പ്

By

Published : Jun 20, 2020, 9:35 PM IST

കൊല്ലം:പൊലീസ് പുതുതായി പുറത്തിറക്കിയ പോൾ ആപ്പിന് റൂറൽ മേഖലയിൽ വൻ സ്വീകാര്യത ലഭിച്ചതായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐപിഎസ് അറിയിച്ചു. ആപ്പ് ഇനി മുതല്‍ ഐഒഎസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും.

പോൾ ആപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ ഡൗൺ ലോഡ് ചെയ്തു. സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ഈ ആപ്പിലൂടെ പൊലീസിന് കഴിയും. കേരളാ പൊലീസിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ- മെയില്‍ വിലാസം തുടങ്ങിയവ ആപ്പില്‍ ലഭ്യമാണ്.

പ്രഥമവിവര റിപ്പോർട്ട് ഡൗൺ ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്ന് മൊബൈല്‍ നമ്പറിലേയ്ക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും.

അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്പറുകളിലേയ്ക്ക് എസ്ഒഎസ് കോള്‍ ചെയ്യാനും സാധിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും ഈ ആപ്പ് മുഖേന സാധിക്കും. പൊലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ആപ്പ് ഉപയോഗിക്കാം.

ജനങ്ങള്‍ അറിയേണ്ട പൊലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പൊലീസിന്‍റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിർദേശങ്ങള്‍, പ്രധാനപ്പെട്ട സർക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നവയും ആപ്പില്‍ ലഭ്യമാണ്. ചില വിഭാഗങ്ങളിൽപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പൊലീസിന് അയക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോ ജിയോ ടാഗ് ചെയ്ത് പൊലീസിന് നൽകാം. പൊലീസ് സ്റ്റേഷന്‍ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഈ ആപ്പിന്‍റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ABOUT THE AUTHOR

...view details