കൊട്ടാരക്കരയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; സ്രവം പരിശോധനക്കയച്ചു - Housewife dies of fever at Kottarakkara The sap was sent out
പരിശോധനാ ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടുകൊടുക്കൂ.
കൊട്ടാരക്കരയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; സ്രവം പരിശോധനക്കയച്ചു
കൊല്ലം:കൊട്ടാരക്കരയിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ആരോഗ്യ വകുപ്പ് വിശദമായ പരിശോധന തുടങ്ങി. പനിയും ശ്വാസതടസവും ആയി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ്-19 നിരീക്ഷണത്തിലുള്ള ആൾ അല്ലായിരുന്നുവെങ്കിലും മരണം സംഭവിച്ച സാഹചര്യത്തിലാണ് സ്രവം ഉൾപ്പെടെ പ്രത്യേകമായി പരിശോധിക്കുന്നത്. പരിശോധനാഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടു കൊടുക്കൂ എന്നാണ് സൂചന.
TAGGED:
covid 19