കൊല്ലം: കൊവിഡ് ഭീതിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ഹൗസ് മേഖല. കൊവിഡ് പശ്ചാത്തലത്തിൽ ബുക്കിങ് പൂർണമായും റദ്ദാക്കിയിരിക്കുകയാണ് വിനോദ സഞ്ചാരികൾ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ബോട്ട് ഉടമകളും തൊഴിലാളികളും. കൊവിഡ് ആശങ്കകൾ അകന്നാലും മേഖലയ്ക്ക് പെട്ടെന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് സൂചന.
പ്രളയത്തിന് പിന്നാലെ കൊവിഡ്; നിശ്ചലമായി ഹൗസ് ബോട്ട് മേഖല - house boat news from kollam
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ബുക്കിങ് പൂർണമായും റദ്ദാക്കിയിരിക്കുകയാണ് വിനോദ സഞ്ചാരികൾ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ബോട്ട് ഉടമകളും തൊഴിലാളികളും.
![പ്രളയത്തിന് പിന്നാലെ കൊവിഡ്; നിശ്ചലമായി ഹൗസ് ബോട്ട് മേഖല ഹൗസ് ബോട്ട് വാർത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ ഹൗസ് ബോട്ട് മേഖല വാർത്ത കൊവിഡ് മൂലം കേരളത്തില്‍ പ്രതിസന്ധി house boat news from kollam crisis in covid days](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7101226-7-7101226-1588860988210.jpg)
രണ്ട് ബെഡ്റൂം ഹൗസ് ബോട്ടുകളിൽ മൂന്ന് സ്ഥിരം ജീവനക്കാരാണ് ഉള്ളത്. വലിയ ബോട്ടുകളിൽ ആറ് പേർ വരെ ഉണ്ടാകും. ഇതിനു പുറമേ താൽക്കാലിക ജീവനക്കാരുമുണ്ട്. പ്രതിസന്ധിയെ തുടർന്ന് പലരുടെയും ജോലി നഷ്ടമായ അവസ്ഥയാണ്. വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയുമാണ് കൂടുതൽ പേരും ബോട്ട് വാങ്ങുന്നത്. രോഗ വ്യാപനത്തെ തുടർന്ന് വരുന്ന മാസങ്ങളിലെ ഉൾപ്പെടെ ബുക്കിങ് റദ്ദാക്കിയതായി ബോട്ടുടമകൾ പറയുന്നു.
വിനോദസഞ്ചാര മേഖലയിൽ ഒന്നടങ്കം നാശം വിതച്ച മഹാമാരിയിൽ നിന്ന് കേരളം കരകയറിയാലും ലോകരാജ്യങ്ങളിൽ പടരുന്ന രോഗ ഭീതി സംസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കാത്തിരുന്ന് കാണാം.