കേരളം

kerala

ETV Bharat / state

കൊല്ലത്ത് ഹോട്ടൽ ജീവനക്കാരന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ - പോസ്റ്റ്‌മോർട്ടം

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത് കരുനാഗപ്പള്ളി സ്വദേശി വിനോദിനെ

ഹോട്ടൽ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി  Hotel employee found dead in Kollam  Man found dead in Kollam  dead in Kollam  യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി  പൊലീസ്  ഇരവിപുരം പൊലീസ്  കൊല്ലം ജില്ലാ ആശുപത്രി  പോസ്റ്റ്‌മോർട്ടം  മോർച്ചറി
കൊല്ലത്ത് ഹോട്ടൽ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

By

Published : Sep 2, 2021, 3:42 PM IST

കൊല്ലം : കൊല്ലം വാളത്തുംഗലിൽ ഹോട്ടൽ ജീവനക്കാരനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി ആലുംകടവ് മരുതൂർ കുളങ്ങര സൗത്ത് ചേന്നല പുത്തൻവീട്ടിൽ വിനോദി (41)നാണ് ജീവഹാനിയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൂട്ടിക്കട ശാസ്താംകോവിലിന് സമീപത്തെ ഹോട്ടൽ ജീവനക്കാരനാണ് ഇയാള്‍.

ജോലി ചെയ്തിരുന്ന ഹോട്ടലിന്‍റെ ഉടമയുടെ വാളത്തുംഗൽ ആക്കോലിലുള്ള പൗൾട്രി ഫാമിന് സമീപത്തെ വീട്ടിലാണ് വിനോദ് താമസിച്ചിരുന്നത്. ഹോട്ടലിൽ ജോലിക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ ഹോട്ടൽ മാനേജർ വിനോദിനെ ഫോണിൽ വിളിച്ചു. എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ വിനോദിനെ കണ്ടെത്തിയത്.

കൊല്ലത്ത് ഹോട്ടൽ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ ഇരവിപുരം പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തു.

ALSO READ:അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം

തുടർന്ന് വിനോദിനോടൊപ്പം ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കുമായി കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details