കൊല്ലം: രണ്ട് മാസം മുമ്പ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന്‍റെ മേല്‍കൂര തകര്‍ന്ന് വീണു. പത്തനാപുരം തലവൂരിലെ ആയുര്‍വേദ ആശുപത്രിയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു ആശുപത്രിയുടെ നിര്‍മാണ ചുമതല. വ്യാഴാഴ്‌ച രാത്രിയാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. രാത്രിയായതുകൊണ്ട് രോഗികള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് എം.എല്‍.എ കെബി ഗണേഷ് കുമാർ പറഞ്ഞു.