കേരളം

kerala

ETV Bharat / state

കൊല്ലത്ത് വ്യാജ വാറ്റ്; രണ്ട്‌ പേര്‍ പിടിയിൽ

പ്രതികളിൽ നിന്നും 300 ലിറ്റർ കോട, 40 ലിറ്റർ സ്പെന്‍റ്‌ വാഷ്, മറ്റ്‌ വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു

വ്യാജ വാറ്റ്  hooch in kollam  two arrested  രണ്ട്‌ പേര്‍ പിടിയിൽ  വ്യാജ വാറ്റ് സംഘങ്ങൾ സജീവം  നെടുവത്തൂർ തലയണവിള
കൊല്ലത്ത് വ്യാജ വാറ്റ്; രണ്ട്‌ പേര്‍ പിടിയിൽ

By

Published : Jun 9, 2021, 7:37 AM IST

Updated : Jun 9, 2021, 7:43 AM IST

കൊല്ലം: ജില്ലയിൽ വ്യാജ വാറ്റ് സംഘങ്ങൾ സജീവം. നെടുവത്തൂരിൽ ചാരായം വാറ്റിയ രണ്ട് പേരെ എക്‌സൈസ്‌ പിടികൂടി. നെടുവത്തൂർ തലയണവിള സ്വദേശികളായ അനൂപ്, ബാബു എന്നിവരാണ്‌ പിടിയിലായത്‌.

കൊല്ലത്ത് വ്യാജ വാറ്റ്; രണ്ട്‌ പേര്‍ പിടിയിൽ

ALSO READ:രാജ്യത്തെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 24 കോടിയിലേക്ക്

തലയണവിള ഭാഗത്ത് നിർമാണം പൂർത്തിയാകാത്ത വീട്ടിലാണ്‌ പ്രതികൾ ചാരായം വാറ്റിലേർപ്പെട്ടിരുന്നത്‌. ഇവരുടെ പക്കൽ നിന്നും 300 ലിറ്റർ കോട,30 ലിറ്റർ ചാരായം, 40 ലിറ്റർ സ്പെന്‍റ്‌ വാഷ്, മറ്റ്‌ വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

കൊട്ടാരക്കര എക്സൈസ് റേഞ്ചിലെ അസിസ്റ്റന്‍റ്‌ എക്സൈസ് ഇൻസ്പെക്ടർ ജെ.റെജിയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. സിഇഓമാരായ രാകേഷ്, സുജിൻ, നിഖിൽ, ഗോപകുമാർ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Last Updated : Jun 9, 2021, 7:43 AM IST

ABOUT THE AUTHOR

...view details