കൊല്ലം:സി.പി.ഐയ്ക്കുള്ളിലെ കടുത്ത വിഭാഗീയതകൾക്കൊടുവിൽ ഹണി ബെഞ്ചമിൻ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി. എഫ് സ്ഥാനാർഥിയും കോർപ്പറേഷൻ പ്രതിപക്ഷ നേതാവുമായ എ. കെ. ഹഫീസിനെ 14നെതിരെ 37 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.പിഐയിലെ ഹണി ബെഞ്ചമിൻ കൊല്ലം മേയറായത്. കാനം ഇസ്‌മയിൽ പക്ഷങ്ങളുടെ ചേരിതിരിവ് തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂർ വരെ നീണ്ടുനിന്നിരുന്നു. ബി.ജെ.പി, എസ്.ഡി.പി.ഐ കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ജില്ലാ കലക്‌ടർ അബ്‌ദുല്‍ നാസർ തെരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നു.
ഹണി ബെഞ്ചമിൻ കൊല്ലം മേയർ - കൊല്ലം പ്രാദേശിക വാര്‍ത്തകള്‍
യു.ഡി. എഫ് സ്ഥാനാർഥിയും കോർപ്പറേഷൻ പ്രതിപക്ഷ നേതാവുമായ എ. കെ. ഹഫീസിനെ 14 ന് എതിരെ 37 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.പിഐ യിലെ ഹണി ബെഞ്ചമിൻ കൊല്ലം മേയറായത്
മേയർ സ്ഥാനാർഥിയെ തീരുമാനിക്കാൻ ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കാനം പക്ഷം ജില്ലാ കൗൺസിൽ അംഗം ഹണി ബെഞ്ചമിനേയും ഇസ് മയിൽ പക്ഷം കടപ്പാക്കട കൗൺസിലർ എൻ.മോഹനന്‍റെ പേരും നിർദേശിച്ചിരുന്നു.
യോഗത്തിൽ ഇരു പക്ഷവും തങ്ങളുടെ സ്ഥാനാർഥികൾക്ക് വേണ്ടി വാദിച്ചതോടെ അന്തിമ തീരുമാനം സംസ്ഥാന സെന്‍ററിന് വിടുകയായിരുന്നു. ഇന്ന് രാവിലെ സംസ്ഥാന കമ്മിറ്റി ഹണി ബെഞ്ചമിന്‍റെ സ്ഥാനാർഥിത്വം ഏകകണ്‌ഠമായി അംഗീകരിക്കുകയായിരുന്നു. മേയർ സ്ഥാനം നാലുകൊല്ലം സി.പി.എമ്മിനും ഒരു കൊല്ലം സി.പി.ഐക്കും എന്ന എൽ.ഡി. എഫ് ധാരണ പ്രകാരം വി. രാജേന്ദ്രബാബു രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.