കൊല്ലം:ശ്രീനഗറില്‍ അന്തരിച്ച ജവാന്‍ മേലില വില്ലൂര്‍ സ്വദേശി എം. അനീഷ്‌കുമാറിന്‍റെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടില്‍ നടന്നു. ശ്രീനഗറില്‍ നിന്നും രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതിക ശരീരം ഒരു മണിയോടെ പഠിച്ച സ്‌കൂളായ വെട്ടിക്കവല ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
ശ്രീനഗറില്‍ അന്തരിച്ച ജവാന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി - last tribute to jawan news
മേലില വില്ലൂര്‍ സ്വദേശി എം. അനീഷ്‌കുമാറാണ് മരിച്ചത്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു
അനീഷ്‌കുമാര്‍
ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ അനീഷിനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കഴിഞ്ഞ മേയ് മാസത്തിലാണ് അവധിക്ക് ശേഷം അനീഷ്‌കുമാര്‍ ശ്രീനഗറിലേക്ക് പോയത്.