കേരളം

kerala

ETV Bharat / state

സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള - പെരിയ കൂട്ടക്കൊല

പെരിയ ഇരട്ട കൊലപാതക കേസിലെ അന്വേഷണം സംബന്ധിച്ച ഹൈക്കോടതി നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ശ്രീധരന്‍ പിള്ള.

പെരിയ കൂട്ടക്കൊല കേസിന്‍റെ അന്വേഷണം ഹൈക്കോടതി ചവറ്റ് കുട്ടയിലെക്ക് വലിച്ചെറിഞ്ഞു; പി.എസ്. ശ്രീധരൻ പിള്ള

By

Published : Oct 1, 2019, 3:03 PM IST

Updated : Oct 1, 2019, 3:32 PM IST

കൊല്ലം: പെരിയ ഇരട്ട കൊലപാതക കേസിന്‍റെ അന്വേഷണം ഹൈക്കോടതി ചവറ്റ് കുട്ടയിലെക്ക് വലിച്ചെറിഞ്ഞിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. പെരിയ കേസിന്‍റെ അന്വേഷണം സിപിഎം അട്ടിമറിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്നത് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പിന്‍റെ ഇടപെടല്‍ ഉണ്ടായി. കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ഒഴിയാന്‍ സിപിഎം തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ട് മറിക്കുന്നുവെന്ന മുന്നണികളുടെ പരാമർശം പുഛിച്ച് തള്ളുന്നുവെന്നും കൊല്ലം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള
Last Updated : Oct 1, 2019, 3:32 PM IST

ABOUT THE AUTHOR

...view details