കൊല്ലം: ഡിസ്‌പ്ലേയ്‌ക്ക് വെച്ചിരുന്ന ഹെൽമറ്റുകളുമായി കടന്നു. മോഷ്‌ടാക്കള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലം അഞ്ചല്‍ ഈസ്റ്റ് സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് ഡിസ്‌പ്ലേയ്‌ക്ക് വെച്ചിരുന്ന ഹെല്‍മെറ്റുകള്‍ മോഷണം പോയത്. കടയുടെ ഗ്ലാസ് ഷെല്‍ഫ് തകര്‍ത്ത് ഹെല്‍മെറ്റുകള്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
കട കുത്തി തുറക്കാന്‍ ശ്രമിച്ചു, നടന്നില്ല..! ഡിസ്‌പ്ലേ ഹെല്‍മെറ്റുകളുമായി മോഷ്‌ടാക്കള്‍ കടന്നു - kollam crime news
30,000 രൂപയുടെ നഷ്‌ടമുണ്ടായെന്ന് കട ഉടമ. മോഷ്‌ടാക്കള്‍ക്കായി അന്വേഷണം ശക്തമാക്കി.
കട കുത്തി തുറക്കാന്‍ ശ്രമിച്ചു, നടന്നില്ല... ഒടുവില്‍ ഡിസ്‌പ്ലയ്‌ക്ക് വെച്ചിരുന്ന ഹെല്‍മെറ്റുകളുമായി മോഷ്‌ടാക്കള്‍ കടന്നു
കട കുത്തി തുറക്കാനും ശ്രമം നടന്നു. മുപ്പതിനായിരം രൂപയുടെ നഷ്‌ടം സംഭവിച്ചതായി കട ഉടമ ബാബു പറഞ്ഞു. അഞ്ചല്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഇതേ ദിവസം രാത്രി അഞ്ചല്‍ അര്‍ച്ചന തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷ്‌ടിക്കാനുള്ള ശ്രമവും നടന്നതായി പൊലീസ് പറഞ്ഞു.
Also Read: ബോംബ് വച്ച് എ.ടി.എം തകര്‍ത്തു; കവര്‍ന്നത് നാല് ലക്ഷത്തോളം രൂപ
Last Updated : Dec 7, 2021, 9:01 PM IST