കൊല്ലം: ശക്തമായി പെയ്യുന്ന തുലാവർഷ മഴയിൽ കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയില്‍. കിഴക്കൻ മേഖലയിലെ കൊട്ടാരക്കര, പത്തനാപുരം, പുനലൂർ തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയിൽ എം.സി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പുലമൺതോട് കരകവിഞ്ഞൊഴുകി. ഇഞ്ചങ്കാട്, ആവണീശ്വരം, നെടുവത്തൂർ, കുന്നിക്കോട് തുടങ്ങിയ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴ; കൊല്ലം ജില്ല വെള്ളപ്പൊക്ക ഭീതിയില്‍ - kollam latest news
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി
കനത്ത മഴ; ജില്ലയിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കല്ലടയാറിൽ ജലനിരപ്പ് ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി . ഏഴുമണിയോടെ ഷട്ടര്‍ വീണ്ടും 10 സെ.മി ആണ് ഉയർത്തിയത്. കനത്ത മഴ കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക്, പുനലൂർ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദത്തിന്‍റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.