കേരളം

kerala

ETV Bharat / state

കാറ്റിലും മഴയിലും തലവൂര്‍ പഞ്ചായത്തില്‍ വ്യാപകനാശം

മേഖലയില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

heavy rain in thalavoor kollam  rain news  kollam rain news  kollam news  കൊല്ലം മഴ വാര്‍ത്തകള്‍  കൊല്ലം വാര്‍ത്തകള്‍  കനത്ത മഴ വാര്‍ത്തകള്‍
കാറ്റിലും മഴയിലും തലവൂര്‍ പഞ്ചായത്തില്‍ വ്യാപകനാശം

By

Published : Aug 8, 2020, 4:50 PM IST

കൊല്ലം:ശക്തമായ കാറ്റിലും മഴയിലും തലവൂര്‍ പഞ്ചായത്തില്‍ വ്യാപകനാശം. കുലച്ച് വിളവെത്തിയ മൂവായിരം മൂട് ഏത്തവാഴകളും ആയിരം മൂട് മരച്ചീനിയും റബ്ബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. തലവൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഏഴ് വീടുകളും തകർന്നു. തലവൂരില്‍ മാത്രം പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

കാറ്റിലും മഴയിലും തലവൂര്‍ പഞ്ചായത്തില്‍ വ്യാപകനാശം

അലക്കുഴി വാർഡിലാണ് കാറ്റ് വലിയ നാശം വിതച്ചത്. രണ്ടായിരത്തോളം മൂട് ഏത്തവാഴകൾ ഇവിടെ മാത്രം നശിച്ചു. കൂടാതെ നിരവധി കാർഷിക വിളകൾ കാറ്റിൽ നിലംപൊത്തി. അലക്കുഴി ചരുവിളവീട്ടിൽ അർജുനന്‍റെ വീട് മരം വീണ് പൂർണമായും തകർന്നു. മഹേഷ് ഭവനിൽ മുരളീധരൻ, സരസ്വതി വിലാസത്തിൽ തുളസീധരന്‍ പിളള, പുല്ലുവട്ടത്ത് ജോയി എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. മനോജ് സദനിൽ യോഹന്നാൻ ജോർജിന്‍റെ ഷീറ്റുപുരയും സമീപവാസിയായ പൊന്നച്ചന്‍റെ കിണറും മരം വീണ് തകർന്നു. പൊന്നച്ചന്‍റെ പുരയിടത്തിലെ നാല് ആഞ്ഞിലി മരങ്ങൾ കാറ്റിൽ കടപുഴകി. പണയിൽ പുത്തൻ വീട്ടിൽ രാജുവിന്‍റെ ചുറ്റുമതിൽ തേക്ക് മരം വീണ് തകർന്നു. പാലക്കുഴിയിൽ ജോസ് ജോർജ്, ജോജോ എന്നിവരുടെ 1500 മൂട് ഏത്തവാഴകൾ, തലവൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായ വിജയകുമാറിന്‍റെ നൂറ്റമ്പത് മൂട് ഏത്തവാഴകൾ, സിമി ഭവനിൽ ജോർജ് കുട്ടിയുടെ 80 മൂട് കുലച്ച വാഴകൾ എന്നിവയും കാറ്റിൽ ഒടിഞ്ഞു വീണു. ഓണത്തിന് വിളവെടുക്കാന്‍ പാകമായ വാഴകളാണ് കാറ്റില്‍ നിലം പൊത്തിയത്.

ABOUT THE AUTHOR

...view details