സ്‌കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ - കൊല്ലത്ത് ഒരാൾ പിടിയിൽ
താമരക്കുളം സ്വദേശി ശ്രീരാജാണ് പിടിയിലായത്.
കൊല്ലം: സ്‌കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. താമരക്കുളം സ്വദേശി ശ്രീരാജാണ് പിടിയിലായത്. മുമ്പ് ഇയാളുടെ സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കഞ്ചാവ് വിൽപനക്ക് എത്തിയ ശ്രീരാജ് പൊലീസിനെ കണ്ട് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇയാളില്‍ നിന്നും 80 ഗ്രാം തൂക്കംവരുന്ന 11 പൊതി കഞ്ചാവും കണ്ടെടുത്തു. ശ്രീരാജിനെതിര നൂറനാട് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസും മാവേലിക്കരയിൽ എക്സൈസ് കേസും നിലവിലുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവുകൾ ചെറിയ പൊതികളിലാക്കിയാണ് ഇയാൾ വിൽപന നടത്തുന്നത്.