കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ കേസിൽ റിമാൻഡിലുള്ള പ്രതിശ്രുതവരൻ ഹാരിസിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകാൻ പാടില്ലെന്നും മറ്റു പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാൻ ഇരിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കും എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
റംസിയുടെ ആത്മഹത്യ; ഹാരിസിന് ജാമ്യമില്ല - റംസിയുടെ ആത്മഹത്യാ കേസ്
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്
റംസി കേസിൽ പ്രതി ഹാരിസിന് ജാമ്യമില്ല
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി ഏറെ നാളായി പ്രണയത്തിൽ ആയിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്തു.
പ്രതിയുടെ അമ്മ ആരിഫാ ബീവി, സഹോദരൻ അസറുദ്ദീൻ, ഇയാളുടെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്ക് നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.