കൊല്ലം: കാല്‍ കൊണ്ട് കൈകഴുകാൻ സാധിക്കുന്ന പത്തനാപുരം സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരുടെ പുതിയ പരിഷ്കാരമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളില്‍ വൈറലാകുന്നത്. ടാപ്പ് തുറക്കാനും ഹാന്‍ഡ് വാഷ് എടുക്കാനും കാലുകൾ ഉപയോഗിക്കാം എന്നതാണ് ഇവിടുത്തെ പുതിയ സംവിധാനത്തിന്‍റെ പ്രത്യേക. ഓഫീസില്‍ എത്തുന്നവർക്ക് ഹാൻഡ് വാഷിലും പൈപ്പിന്‍റെ ടാപ്പിലും കൈകൾ കൊണ്ട് തൊട്ടാല്‍ കൊവിഡ് വരുമെന്ന പേടി ഇനി വേണ്ട.
കാല്‍ കൊണ്ട് കൈ കഴുകാം; വേറിട്ട കണ്ടുപിടിത്തവുമായി കെഎസ്ഇബി - പത്തനാപുരം കെഎസ്ഇബി സെക്ഷൻ
പത്തനാംപുരം സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരായ സുനില്‍ കുമാറും വിനോദുമാണ് വേറിട്ട കണ്ടുപിടിത്തം നടത്തിയത്.

കാല്‍ കൊണ്ട് കൈ കഴുകാം; വേറിട്ട കണ്ടുപിടിത്തവുമായി കെഎസ്ഇബി
കാല്‍ കൊണ്ട് കൈ കഴുകാം; വേറിട്ട കണ്ടുപിടിത്തവുമായി കെഎസ്ഇബി
കാല്‍ കൊണ്ടുള്ള ചവിട്ടിലൂടെ അണുനശീകരണം സാധ്യമാണ്. ജീവനക്കാരായ സുനില്‍ കുമാറും വിനോദുമാണ് വേറിട്ട കണ്ടു പിടത്തത്തിന് പിന്നില്‍. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഈ രീതി ഇതിനോടകം വലിയ പ്രശംസ നേടിക്കഴിഞ്ഞു.