കേരളം

kerala

ETV Bharat / state

ഭാരതീയ സംസ്‌കാരത്തിന്‍റെ ആദർശങ്ങൾ പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സമ്പൂർണ ഭരണഘടന സാക്ഷരത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

Governor Arif Mohammad Khan about Constitution  Indian Constitution  Governor Arif Mohammad  Indian Constitution Governor Arif Mohammad  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഇന്ത്യൻ ഭരണഘടന  ഇന്ത്യൻ ഭരണഘടന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ആരിഫ് മുഹമ്മദ് ഖാൻ  കേരള ഗവർണർ  സമ്പൂർണ ഭരണഘടന സാക്ഷരത പ്രഖ്യാപനം  ദി സിറ്റിസൺ ക്യാമ്പയിൻ  കില  ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി
ഭാരതീയ സംസ്‌കാരത്തിന്‍റെ ആദർശങ്ങൾ പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By

Published : Aug 28, 2022, 7:39 PM IST

കൊല്ലം:ഭാരതീയ സംസ്‌കാരത്തിന്‍റെ ആദർശങ്ങളും ആശയങ്ങളും പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുളത്തൂപ്പുഴ കെഎസ്‌ആർടിസി ഡിപ്പോയ്‌ക്ക്‌ സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമ്പൂർണ ഭരണഘടന സാക്ഷരത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം.

ഭാരതീയ സംസ്‌കാരത്തിന്‍റെ ആദർശങ്ങൾ പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അടിസ്ഥാന അവകാശങ്ങൾ മനസിലാക്കുന്നതിനൊപ്പം ഉത്തരവാദിത്തങ്ങളും കൃത്യമായി പാലിക്കുമ്പോഴാണ് ഒരു വ്യക്തി ഇന്ത്യൻ പൗരനായി മാറുന്നത്. ഭരണഘടന മൂല്യങ്ങളെ ബഹുമാനിക്കുന്നത് ഓരോ പൗരന്‍റെയും കർത്തവ്യമാണ്. എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഭരണഘടനയും ഇന്ത്യയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. സ്‌ത്രീക്കും പുരുഷനും തുല്യസ്ഥാനവും ഉറപ്പാക്കുന്നുണ്ട്. ഈ സംസ്ഥാനത്തെ ഒരു ജില്ലയെ ഭരണഘടന അവബോധം ഉള്ളവരാക്കി തീർക്കുവാൻ നടത്തുന്ന ക്യാമ്പയിൻ തികച്ചും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായതും അർഥവത്തായതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയെ അടുത്തറിയുക എന്നുള്ളത് ഓരോ പൗരന്‍റെയും കടമയും അവകാശവുമാണ്. ഇത്തരത്തിൽ പൊതുജനങ്ങളിൽ ഭരണഘടന അവബോധം സൃഷ്‌ടിക്കാൻ കിലയും (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ), ജില്ല പഞ്ചായത്തും ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന 'ദി സിറ്റിസൺ കാമ്പയിൻ' രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടന സാക്ഷരത പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപി, പി എസ് സുപാൽ എംഎൽഎ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് സാം കെ ഡാനിയേൽ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി അനിൽ കുമാർ, ജില്ല-ബ്ലോക്ക്‌-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി ടിംബർ ഡിപ്പോ മുതൽ ഭരണഘടന ഉത്സവഘോഷയാത്ര നടത്തി.

ABOUT THE AUTHOR

...view details