കേരളം

kerala

ETV Bharat / state

കോടികളുടെ ഭൂമി ഹാരിസണ്‍ പ്ലാന്‍റേഷന്‍ കൈയടക്കിവച്ചത് പതിറ്റാണ്ടുകള്‍ ; ഒടുവില്‍ സര്‍ക്കാരിലേക്ക് - government took over Harrisons land

കൊല്ലം നഗര ഹൃദയത്തിൽ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശംവച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

harrison owned acres of government land  harrison malayalam private limited kollam  government took over the land  ഹാരിസണ്‍ കൈവശപ്പെടുത്തിയിരുന്നത് കോടികള്‍ വിലവരുന്ന ഭൂമി  ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൊല്ലം  ഭൂമി ഏറ്റെടുത്ത്‌ സര്‍ക്കാര്‍  കൈവശം വെച്ചത്‌ പതിറ്റാണ്ടുകളോളം
കോടികള്‍ വിലവരുന്ന ഭൂമി ഹാരിസണ്‍ പ്ലാന്‍റേഷന്‍ കൈവശം വെച്ചത്‌ പതിറ്റാണ്ടുകളോളം; ഒടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

By

Published : Dec 11, 2021, 3:40 PM IST

കൊല്ലം :Harrison Malayalam Limited Kollam | നഗര ഹൃദയത്തിൽ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശംവച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്‌റ്റ്‌ വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കൈവശപ്പെടുത്തിയിരുന്നത്. പുതിയ ജില്ലാ ജയില്‍ നിര്‍മിക്കാന്‍ ഈ സ്ഥലം ഉപയോഗിക്കാനാണ് ആലോചന.

ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ഭൂമിയാണ് യാതൊരു രേഖകളുമില്ലാതെ ഹാരിസണ്‍ പ്ലാന്‍റേഷന്‍ കൈവശംവച്ചിരുന്നത്. സര്‍ക്കാര്‍ ഭൂമിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. ഹാരിസണ്‍ പ്ലാന്‍റേഷന്‍ അധികൃതര്‍ക്ക് നോട്ടിസ് അയച്ചു.

കോടികള്‍ വിലവരുന്ന ഭൂമി ഹാരിസണ്‍ പ്ലാന്‍റേഷന്‍ കൈവശം വെച്ചത്‌ പതിറ്റാണ്ടുകളോളം; ഒടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ALSO READ:sabarimala: ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍

മറുപടി ലഭിക്കാതായതോടെ ഭൂമി ഏറ്റെടുക്കാന്‍ കൊല്ലം കലക്‌ടര്‍ ഉത്തരവിട്ടു. കൊല്ലം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ബോര്‍ഡ് മാറ്റി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു.

ഹാരിസണ്‍ പ്ലാന്‍റേഷന്‍ ജീവനക്കാരെ ഒഴിപ്പിച്ചശേഷം ഗേറ്റ് ചങ്ങല ഉപയോഗിച്ച് പൂട്ടി. വിപണിയില്‍ നാല് കോടിയോളം രൂപ ഭൂമിക്ക് വിലവരുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ ജില്ലാ ജയില്‍ നിര്‍മിക്കാനായി വകുപ്പ് ഈ സ്ഥലം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജയില്‍ വകുപ്പിന് ഭൂമി നല്‍കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details