കേരളം

kerala

ETV Bharat / state

പൊതു വിദ്യാലയങ്ങൾ ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി - പൊതു വിദ്യാലയങ്ങൾ ഹൈടക്കാക്കും; പ്രൊഫ. സി രവീന്ദ്രനാഥ്

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും

പൊതു വിദ്യാലയങ്ങൾ ഹൈടക്കാക്കും; പ്രൊഫ. സി രവീന്ദ്രനാഥ്  Government schools to be upgraded to hightech
പ്രൊഫ. സി രവീന്ദ്രനാഥ്

By

Published : Jan 17, 2020, 11:33 PM IST

കൊല്ലം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെല്ലാം സമ്പൂര്‍ണ ഹൈടെക് പദവിയിലേക്കുയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പുനലൂര്‍ വാളക്കോട് എന്‍എസ്‌വി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവത്കരിച്ച് വൈജ്ഞാനിക ബോധമുള്ള തലമുറയെ സംഭാവന ചെയ്യുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു ചടങ്ങിൽ അധ്യക്ഷനായി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details