കൊല്ലം: ജില്ലയിലെ വിവിധയിടങ്ങളില്‍ രണ്ടംഗ സംഘം തോക്ക് ചൂണ്ടി മാല കവര്‍ന്നു. ഹെല്‍മെറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ എത്തിയവരാണ് സ്ത്രീകളുടെ മാല കവര്‍ന്നത്. തോക്ക് ചൂണ്ടി വിരട്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മോഷണം നടത്തിയ രണ്ടംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കൊല്ലത്ത് തോക്ക് ചൂണ്ടി കവര്‍ച്ച; ദൃശ്യങ്ങള്‍ സിസിടിവിയില്‍ - ജില്ലയിലെ വിവിധയിടങ്ങളില്‍ രണ്ടംഗ സംഘം തോക്ക് ചൂണ്ടി മാല കവര്‍ന്നു.
മാല മോഷണം നടത്തിയത് രണ്ടംഗ സംഘം.ആറിടങ്ങളിലാണ് മോഷണം നടത്തിയത്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി ആറിടത്താണ് കവര്‍ച്ച നടന്നത്. കൊല്ലം നഗരത്തിലെ പട്ടത്താനം, കര്‍ബല, ബീച്ച് റോഡ്, ആല്‍ത്തറമുക്ക് എന്നിവിടങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളായ മുളവന, കുഴിമതിക്കാട് എന്നിവിടങ്ങളില്‍ നിന്നും സംഘം മാല പൊട്ടിച്ചു കടന്നു. പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുചക്രവാഹനം കടപ്പാക്കടക്ക് സമീപം കണ്ടെത്തി. ഈ സ്ഥലങ്ങളില്‍ ഒരേ സംഘം തന്നെയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.