കേരളം

kerala

ETV Bharat / state

കൊട്ടാരക്കരയില്‍ രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു - കൊട്ടാരക്കര വാർത്തകള്‍

സംഭവം പള്ളിക്കലില്‍. മരിച്ചത് രതീഷ്- ആർച്ച ദമ്പതികളുടെ മകൾ നീലാംബരി.

girl child bitten by snake and dead  bitten by snak  പാമ്പ് കടിച്ചു മരിച്ചു  കൊട്ടാരക്കര വാർത്തകള്‍  കൊല്ലം വാർത്തകള്‍
പാമ്പ് കടിയേറ്റ് മരിച്ചു

By

Published : Jun 29, 2021, 7:13 PM IST

കൊല്ലം : കൊട്ടാരക്കര പള്ളിക്കലിൽ രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. രതീഷ് ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രിയിലായിരുന്നു സംഭവം. മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു.

also read:പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു

ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ച് ആന്‍റിവെനം നൽകിയെങ്കിലും തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. എന്നാല്‍ വഴിമധ്യേ കുട്ടി മരിച്ചു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details