കൊല്ലം: ഇന്ത്യൻ ഭരണഘടനയും അതിന്‍റെ മൂല്യങ്ങളും മതേതരത്വവും എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് പ്രശസ്‌ത സാഹിത്യകാരന്‍ ജോർജ് ഓണക്കൂർ. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ എം.പി നയിച്ച മതേതര സംരക്ഷണ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയും മതേതരത്വവും എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ജോർജ് ഓണക്കൂർ - എൻ. കെ പ്രേമചന്ദ്രൻ എം.പി
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്ലത്ത് മതേതര സംരക്ഷണ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു
ഭരണഘടനയും മതേതരത്വവും എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ജോർജ് ഓണക്കൂർ
പൗരത്വ നിയമ ഭേദഗതിക്കെതിരെ മതേതര കൂട്ടായ്‌മയുടെ ശക്തമായ പ്രതിഷേധമായിട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. മതേതരത്വം എന്ന ഭാരത പൈതൃകത്തെ മതപരമായ വിഭാഗീയത സൃഷ്‌ടിച്ച് തകർക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് മാർച്ചിലുടനീളം ഉയർന്നത്.