കൊല്ലം: കൊല്ലത്ത് പോസ്‌റ്റ് ഓഫിസ് വഴി എത്തിച്ച കഞ്ചാവ് പിടികൂടി. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് ഇൻഡോറിൽ നിന്നാണ് എത്തിയത്. കൊല്ലം മൈത്രി നഗർ സ്വദേശി റിജി ജേക്കബിന്‍റെ പേരിലാണ് പട്ടത്താനത്തെ പോസ്റ്റ് ഓഫിസിൽ പാഴ്‌സലായി കഞ്ചാവ് എത്തിയത്.
രാവിലെ എത്തിയ പാഴ്‌സലുകള്‍ തരംതിരിക്കുന്നതിനിടെയാണ് പാഴ്‌സല്‍ കവറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. പൊട്ടിയ നിലയിലായിരുന്നു കവർ. തേയില തരി പോലെ കണ്ടപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായതെന്ന് പോസ്റ്റ് മാസ്റ്റർ അജുലാൽ പറഞ്ഞു.