കൊല്ലം :കടക്കൽ- ആനപ്പാറ ഭാഗത്തുനിന്നും 1.100 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് അറസ്റ്റിൽ. കുരിയോട് സ്വദേശി ഗോകുലി (19) നെയാണ് ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ.ജി അജയകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
പിടിയിലായ ഗോകുൽ കടക്കൽ ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നത്. കിലോയ്ക്ക് 2000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ചെറു പൊതികളാക്കി ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് ആവശ്യക്കാരിൽ നിന്നും ഇയാൾ ഈടാക്കിയിരുന്നത്.