കേരളം

kerala

ETV Bharat / state

ഗണേഷ് കുമാറിൻ്റെ പിഎ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ച സംഭവം; മൗനം പാലിച്ച് നേതൃത്വം - Ganesh Kumar's PA Youth Congress leaders beaten up

അതേസമയം മർദനമേറ്റ പ്രവർത്തകർ പ്രതികരണവുമായി രംഗത്ത് എത്തി.

യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ച സംഭവം  മൗനം പാലിച്ച് നേതൃത്വം  Ganesh Kumar's PA Youth Congress leaders beaten up  കൊല്ലം വാർത്ത
ഗണേഷ് കുമാറിൻ്റെ പിഎ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ച സംഭവം; മൗനം പാലിച്ച് നേതൃത്വം

By

Published : Jan 16, 2021, 5:34 PM IST

കൊല്ലം : കെ.ബി.ഗണേഷ് കുമാറിൻ്റെ പിഎ പ്രദീപ് യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു നേതാക്കളെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വമോ സംസ്ഥാന നേതാക്കളോ പ്രതികരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷം. കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം നടന്ന സമരം ഒഴിച്ചാൽ മറ്റ് പ്രതിഷേധങ്ങൾ ഉണ്ടാകാത്തത് സംഘടനാ സംവിധാനത്തിലെ പാളിച്ചയായിട്ടാണ് പ്രവർത്തകർ കരുതുന്നത്. ഡി.സി.സി.പ്രസിഡൻ്റ്‌ ബിന്ദു കൃഷ്ണ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതൊഴിച്ചാൽ മറ്റാരു നേതാവും മിണ്ടിയിട്ടില്ല. കെ.ബി.ഗണേഷ് കുമാറിനോട് ഇപ്പോഴും ജില്ലയിലെ പല കോൺഗ്രസ് നേതാക്കൾക്കും രഹസ്യമായി ബന്ധമുണ്ടെന്നാണ് അണിയറ സംസാരം.

കൊല്ലത്തെ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം സംഭവം അറിഞ്ഞിട്ട് പോലുമില്ല എന്ന മട്ടിലാണ്. അതേസമയം മർദനമേറ്റ പ്രവർത്തകർ പ്രതികരണവുമായി രംഗത്ത് എത്തി. മർദനമേറ്റ തങ്ങളെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും, പ്രദീപ് കോട്ടാത്തലയാണ് മർദനത്തിന് നേതൃത്വം നൽകിയതെന്നും അവർ പ്രതികരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ഗ്രൂപ്പ് പോരിൻ്റെ പേരിൽ പ്രവർത്തകരെ പിന്തുണയ്ക്കാൻ പോലും തയ്യാറാകാത്ത ഗതികേടിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം.

ABOUT THE AUTHOR

...view details