കൊല്ലം: നടിയെ ആക്രമിച്ച കേസിൽ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്ത് നിന്ന് ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ മാപ്പുസാക്ഷിയെ പ്രദീപ്‌കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇന്ന് പുലർച്ചെയോടെയാണ് അറസ്റ്റ് നടന്നത്. തുടർന്ന് ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപോയി. പ്രദീപ് കുമാറിന് നേരത്തെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സ്റ്റാഫ് അറസ്റ്റിൽ - ഗണേഷ് കുമാർ എംഎൽഎ ഓഫിസ് സ്റ്റാഫ് അറസ്റ്റിൽ

അറസ്റ്റിൽ
06:48 November 24
അറസ്റ്റ് നടന്നത് ഇന്ന് പുലർച്ചയോടെ
Last Updated : Nov 24, 2020, 7:55 AM IST