കേരളം

kerala

ETV Bharat / state

ഗാന്ധി ദർശനം ലോക നേതാക്കൾക്ക് മാതൃകയാക്കാമെന്ന് ശ്രീധരൻ പിള്ള; രണ്ടുമാസം നീണ്ട ഗാന്ധി ജയന്തി ദിനാചരണത്തിന് സമാപനം - ഗാന്ധി ജയന്തി ദിനാചരണം

കൊല്ലം പ്രസ്‌ ക്ലബ് കോൺഫറൻസ് ഹാളിലാണ്, ഗാന്ധി ജയന്തി ദിനാചരണത്തിന്‍റെ സമാപന ചടങ്ങ് നടന്നത്

gandhi jayanti celebration ends kollam  gandhi jayanti celebration  ഗാന്ധി ദർശനം ലോക നേതാക്കൾക്ക് മാതൃക  സുരേന്ദ്രന്‍പിള്ള  കൊല്ലം പ്രസ്‌ ക്ലബ്  ഗാന്ധിജയന്തി
ഗാന്ധി ദർശനം ലോക നേതാക്കൾക്ക് മാതൃകയാക്കാമെന്ന് ശ്രീധരൻ പിള്ള

By

Published : Dec 14, 2022, 11:03 PM IST

Updated : Dec 15, 2022, 2:32 PM IST

ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള സംസാരിക്കുന്നു

കൊല്ലം:മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തിന്‍റെ ഭാഗമായി, രണ്ടുമാസം നീണ്ട ആഘോഷ പരിപാടിയ്‌ക്ക് സമാപനമായി. ഇന്ന് നടന്ന ചടങ്ങ്, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. കൊല്ലം പ്രസ്‌ ക്ലബ് കോൺഫറൻസ് ഹാളില്‍വച്ചാണ് പരിപാടി നടന്നത്.

'ഗാന്ധി ദർശനങ്ങൾ എക്കാലവും ലോക നേതാക്കൾക്ക് മാതൃകയാക്കാം. അദ്ദേഹത്തിന്‍റെ ഗ്രാമ വികസന കാഴ്‌ചപ്പാടുകൾ ഇന്നും ഭരണകൂടങ്ങൾക്ക് വഴികാട്ടുകയാണ്', ഉദ്ഘാടന പ്രസംഗത്തിൽ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍.

ചടങ്ങിൽ വിവിധ മേഖലകളിൽ സേവന പ്രവർത്തനം നടത്തിയവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. എസ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ ഡോ. തോമസ്, ജെ സുധാകരൻ, ഡോ. പി ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.

Last Updated : Dec 15, 2022, 2:32 PM IST

ABOUT THE AUTHOR

...view details