കൊല്ലം:കൊടിക്കുന്നിൽ സുരേഷിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വിട്ട ജി. രതികുമാർ. കൊടിക്കുന്നിലിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് രതികുമാർ ആവശ്യപ്പെട്ടു.
ചെറ്റക്കുടിലിലെ മാണിക്യം എന്ന പേരിൽ രാഷ്ട്രീയത്തിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആയി മാറി. പാർട്ടിയിൽ പിന്നാക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കുന്നില്ലെന്നും രതികുമാർ ആരോപിച്ചു.
കൊടിക്കുന്നിൽ സുരേഷിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ജി രതികുമാർ ALSO READ:ആലപ്പുഴ കോൺഗ്രസിലും പൊട്ടിത്തെറി; ഡിസിസി അംഗം സിപിഎമ്മിലേക്ക്
കോൺഗ്രസ് പാർട്ടിയിൽ ഏകാധിപത്യമാണെന്നും ജനാധിപത്യമില്ലെന്നും രതികുമാർ കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്നത് സിപിഎം ആണെന്നും അദ്ദേഹം പ്രശംസിച്ചു. സിപിഎം കൊല്ലം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണത്തിന് ശേഷമായിരുന്നു രതികുമാറിൻ്റെ പ്രതികരണം.