കൊല്ലം: അടുക്കളതോട്ടത്തില്‍ സൂര്യകാന്തിക്ക് എന്താണ് കാര്യമെന്ന് ചോദിക്കരുത്. കൃഷിയില്‍ വരുമാനം ലഭിക്കുമെങ്കില്‍ സൂര്യകാന്തി അടുക്കളതോട്ടത്തിലും വളർത്താമെന്ന് കൊല്ലം ചാത്തന്നൂർ എംസി പുരത്തുള്ള രാജേന്ദ്ര മനയിൽ മീരാ ബായി പറയും. വെറുതെ പറയുന്നതല്ല, മീരാ ബായിയുടെ കൃഷിത്തോട്ടത്തില്‍ ചീരയും വെണ്ടയും തക്കാളിയും എല്ലാ സീസണിലും വിളവെടുപ്പിന് പാകമാണ്.
ചീര മുതല്‍ സൂര്യകാന്തി വരെ; കൃഷിയിലെ മീരാ ബായി സ്റ്റൈല്‍ - Meera bai
ചീരയിൽ നിന്ന് മാത്രം ഒരു സീസണിൽ രണ്ട് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിട്ടുണ്ട്. ഒമ്പത് വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ മുറിച്ച് കളഞ്ഞാണ് കൃഷിയിടം ഒരുക്കിയത്. കൃഷി വകുപ്പിന്‍റെ ഉപദേശവും സഹായവുമാണ് കൃഷിക്ക് പിന്നിലെ വിജയമെന്ന് മീര പറയും.
വീടിന് ചേര്‍ന്നുള്ള ഒന്നര ഏക്കറിലാണ് കൃഷി. മുളക്, അമര, കാബേജ്, ക്യാരറ്റ്, ബീൻസ് തുടങ്ങി ഒരു കുടുംബത്തിന് വേണ്ട എല്ലാ പച്ചക്കറികളും മീരാബായി ഈ മണ്ണിൽ വിളയിക്കും. വീട്ടിലേക്ക് ആവശ്യമായ ചീര കൃഷി ചെയ്താണ് തുടക്കം. ഇപ്പോഴിതാ സമ്മിശ്ര കൃഷിയില്‍ പാവയ്ക്കയും പാഷൻ ഫ്രൂട്ടും സൂര്യകാന്തിയുമൊക്കെ ഒന്നര ഏക്കറില്‍ വിളവിന് പാകമാണ്.
ചീരയിൽ നിന്ന് മാത്രം ഒരു സീസണിൽ രണ്ട് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിട്ടുണ്ട്. ഒമ്പത് വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ മുറിച്ച് കളഞ്ഞാണ് കൃഷിയിടം ഒരുക്കിയത്. കൃഷി വകുപ്പിന്‍റെ ഉപദേശവും സഹായവുമാണ് കൃഷിക്ക് പിന്നിലെ വിജയമെന്ന് മീര പറയും.
ഓണക്കാലം ആയതോടെ വിഷരഹിത പച്ചക്കറി തേടി ആവശ്യക്കാർ എത്തിത്തുടങ്ങി. ജൈവ കൃഷിയിലൂടെ ജീവിത വിജയം കൊയ്ത ഈ വീട്ടമ്മയെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയിട്ടുള്ളത്. മികച്ച കർഷകക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാര പട്ടികയിലും മീര ബായി ഇടം പിടിച്ചിട്ടുണ്ട്. നിശ്ചയദാഢ്യത്തിനു മുന്നില്‍ മണ്ണില്‍ പൊന്നു വിളയുമെന്ന് തെളിയിക്കുകയാണ് മീര ബായി.