കൊവിഡ് കെയര്‍ സെന്‍ററില്‍ ലഹരി എത്തിക്കാന്‍ ശ്രമം; നാല് പേര്‍ പിടിയില്‍ - drugs in covid care center kollam
നീക്കം തടഞ്ഞ സന്നദ്ധപ്രവർത്തകരെ അക്രമി സംഘം മര്‍ദിച്ചു.
അഞ്ചൽ പൊലീസ്
കൊല്ലം:അഞ്ചലില്‍ കൊവിഡ് കെയർ സെന്‍ററില്‍ ലഹരി എത്തിക്കാൻ ശ്രമിച്ച നാലു പേർ കസ്റ്റഡിയിൽ. കേന്ദ്രത്തിന്‍റെ പ്രവേശന കവാടത്തിലെ പൂട്ട് അക്രമി സംഘം തകര്‍ത്തു. നീക്കം തടഞ്ഞ സന്നദ്ധപ്രവർത്തകരെ ഇവര്‍ മര്‍ദിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.