കേരളം

kerala

ETV Bharat / state

കോൺക്രീറ്റ് ജനൽ തലയിൽ വീണ് നാലരവയസുകാരൻ മരിച്ചു - തലക്ക് ഗുരുതരമായി പരിക്കേറ്റു

വീടിനു സമീപത്തായി ചാരി വച്ചിരുന്ന ജനല്‍പാളിയിൽ കളിക്കുന്നതിനിടെ ഇത് കുട്ടിയുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോൺക്രീറ്റ് ജനൽ തലയിൽ വീണ് നാലരവയസുകാരൻ മരിച്ചു  ജനല്‍പാളി  തലക്ക് ഗുരുതരമായി പരിക്കേറ്റു  രക്ഷിക്കാനായില്ല
കോൺക്രീറ്റ് ജനൽ തലയിൽ വീണ് നാലരവയസുകാരൻ മരിച്ചു

By

Published : May 14, 2020, 10:14 AM IST

കൊല്ലം: കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍ തലയില്‍ വീണ് നാലരവയസുകാരന് ദാരുണാന്ത്യം. കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍മന്‍സിലില്‍ മുഹമ്മദ്ഷാന്‍-ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. ബുധനാഴ്‌ചയായിരുന്നു അപകടം.

വീടിനു സമീപത്തായി ചാരി വച്ചിരുന്ന ജനല്‍പാളിയിൽ കളിക്കുന്നതിനിടെ ഇത് കുട്ടിയുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്‌ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുളത്തുപ്പുഴ സ്റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് അയാൻ. അബിന്‍ഷായാണ് സഹോദരൻ.

ABOUT THE AUTHOR

...view details