കൊല്ലം:വനം വകുപ്പില്‍ വിവിധ കേസുകളിലായി നഷ്‌ടപരിഹാരത്തിന് അര്‍ഹതയുള്ള കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പഴയ കേസുകള്‍ക്ക് മുന്‍ഗണന നല്‍കിയാകും നഷ്‌ടപരിഹാരം നല്‍കുക. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്‌ടപരിഹാര തുക കൂട്ടണം എന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. വനമേഖലയില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിനുള്ള തുകയും കലോചിതമായി പരിഷ്‌കരിക്കുന്നത് പരിഗണനയിലാണെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു.
വന്യമൃഗ ഭീഷണി നിയന്ത്രിക്കാനും നടപടികൾ
അപകടരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും വനമേഖലയിലെ റോഡുകള്‍ മെച്ചപ്പെടുത്തന്നതിനും നടപടി സ്വീകരിക്കും. പട്ടയം നല്‍കുന്നതില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായ മേഖലകള്‍ കണക്കാക്കി തുടര്‍ നടപടി സ്വീകരിക്കണം എന്ന് റവന്യു വകുപ്പിനോട് ആവശ്യപ്പെടും.