കൊല്ലം: ആര്യങ്കാവിന് സമീപം റോസ്മല വനത്തിനുള്ളിൽ വനം വകുപ്പ് വാച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പണ്ടാരത്തുരുത് സ്വദേശി ദിജു(43)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ദിജുവും സഹപ്രവർത്തകനായ മറ്റൊരാളും ചേർന്ന് ജോലിക്കായി തെന്മല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ റോസ്മല ഈറ്റടപ്പ് സെക്ഷനിൽ എത്തിയിരുന്നു.
വനം വകുപ്പ് വാച്ചർ മരിച്ച നിലയിൽ - ദിജു
കരുനാഗപ്പള്ളി പണ്ടാരത്തുരുത് സ്വദേശി ദിജു(43)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ദിജുവും സഹപ്രവർത്തകനായ മറ്റൊരാളും ചേർന്ന് ജോലിക്കായി തെന്മല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ റോസ്മല ഈറ്റടപ്പ് സെക്ഷനിൽ എത്തിയിരുന്നു.
വനം വകുപ്പ് വാച്ചർ മരിച്ച നിലയിൽ
ഒപ്പമുണ്ടായിരുന്നയാൾ ചെക്ക്‌പോസ്റ്റിന് സമീപം കുളിക്കാൻ പോയി തിരികെ എത്തിയപ്പോൾ ദിജുവിനെ കാണാതാവുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ചെക്ക്‌പോസ്റ്റില്‍ നിന്ന് അര കിലോമീറ്റർ അകലെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അടക്കം എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനല്‍കും.