കേരളം

kerala

ETV Bharat / state

ഫോറസ്റ്റ് കോംപ്ലക്സ് മന്ത്രി കെ രാജു ഉദ്‌ഘാടനം ചെയ്‌തു - inauguration of forest complex news

ഇടമണ്‍ 34ല്‍ 1908 ചതുരശ്ര അടി വിസ്തീർണത്തില്‍ 44.5 5 ലക്ഷം രൂപ ചെലവിലാണ് ഫോറസ്റ്റ് കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്

ഫോറസ്റ്റ് കോപ്ലക്‌സ് ഉദ്‌ഘടനം വാര്‍ത്ത ഫോറസ്റ്റ് ഓഫീസ് നിര്‍മിച്ചു വാര്‍ത്ത inauguration of forest complex news forest office biuilt news
മന്ത്രി കെ രാജു

By

Published : Jan 17, 2021, 2:14 AM IST

കൊല്ലം:വനം വകുപ്പുവഴി നടപ്പിലാക്കുന്ന സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും വനസംരക്ഷണം ജനകീയമാക്കുന്നതിനും ഫോറസ്റ്റ് കോംപ്ലക്സിന്‍റെ പ്രവർത്തനം സഹായിക്കുമെന്ന് വകുപ്പ് മന്ത്രി അഡ്വ.കെ രാജു. ഇടമൺ 34 -ലെ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സർക്കാർ അധികാരത്തിൽ വന്നശേഷം പത്തോളം പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ സംസ്ഥാനത്തൊട്ടാകെ നിർമ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇടമൺ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനത്തോട് ചേർന്ന് ഇക്കോ ഷോപ്പും വനവിഭവ വിതരണ കേന്ദ്രവും ആരംഭിക്കും.
പുനലൂർ ഫോറസ്റ്റ് ഡിവിഷനിൽ അഞ്ചൽ റേഞ്ചിൽ ഉൾപ്പെട്ട ആയിരനല്ലൂർ ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ ഇടമൺ 34 ലാണ് ഫോറസ്റ്റ് കോംപ്ലക്സ് പണികഴിപ്പിച്ചിട്ടുള്ളത്. 1908 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിന് 53.02 ലക്ഷം രൂപയായിരുന്നു ധനസഹായം. 2019 നവംബറിൽ ടെൻഡർ ചെയ്ത നിർമാണപ്രവർത്തനം കരാർ കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ 44.5 5 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. കൊല്ലം - ചെങ്കോട്ട റോഡിന്‍റെ വലതുവശത്തായാണ് കോംപ്ലക്സ്.

തെന്മല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ ശശിധരൻ അധ്യക്ഷത വഹിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി. അഞ്ചൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് രാധ രാജേന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എൻ കോമളകുമാർ, തെന്മല ഗ്രാമപഞ്ചായത്ത്‌ അംഗം അമ്പിളി സന്തോഷ്‌, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്ലാനിങ് ആൻഡ് ഡെവലപ്മെന്‍റ് ദേവേന്ദ്രകുമാർ വർമ, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ദക്ഷിണ മേഖല സഞ്ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details